ചേന്ദമംഗലം കൂട്ടക്കൊല: ഋതുവിനെ പുലർച്ചെ വീട്ടിലെത്തിച്ച്   തെളിവെടുപ്പ് പൂർത്തിയാക്കി

JANUARY 23, 2025, 7:05 PM

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പിടിയലായ പ്രതി ഋതു ജയനുമായി  വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത്  പുലർച്ചെ തന്നെ  പ്രതിയെ കൊല നടന്ന വീട്ടിൽ എത്തിച്ചു. 

പകയോടെ ആസൂത്രണം ചെയ്തായിരുന്നു അരും കൊലയെന്നും കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

നേരത്തെ  കോടതിയിൽ ഹാജരാക്കിയ ദിവസം പ്രതിക്ക് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. ഈ സുരക്ഷാ ഭീഷണി കൂടി കണക്കിലെടുത്തായിരുന്നു അതിരാവിലെ കനത്ത പൊലീസ് കാവലിലുള്ള തെളിവെടുപ്പ്.

vachakam
vachakam
vachakam

ഋതുവിനെ വട്ടംപൊതിഞ്ഞ പോലീസുകാർ അരും കൊല നടത്തിയ വീട്ടിൽ ആദ്യം കയറ്റി. അവിടെയായിരുന്നു മൂന്നു പേരെയും ക്രൂരമായി തലക്കടിച്ചു വീഴ്ത്തിയത്. പിന്നീട് നേരെ തൊട്ടു മുന്നിലുള്ള ഋതുവിന്റെ വീട്ടിലും ഒന്നു കയറ്റി. നാട്ടുകാർ ഉണരുന്നതിന് മുൻപ് ഋതുവുമായി പൊലീസ് മടങ്ങുകയും ചെയ്തു. 

പശ്ചാത്താപം ഒട്ടുമില്ലാത്ത പ്രതിയാണ് ഋതുവെന്ന് പൊലീസ് പറയുന്നു. ജിതിൻ ബോസിനെയും കുടുംബത്തെയും ഇല്ലാതാക്കാൻ തന്നെ ഋതു തീരുമാനിച്ചിരുന്നു. ജിതിൻ കൊല്ലപ്പെടാത്തതിൽ ഋതു നിരാശ പ്രകടിപ്പിച്ചു എന്നും പൊലീസ് പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam