എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ പ്രചരണം; നിയമനടപടി ആരംഭിച്ച് പി കെ ശ്രീമതി

JULY 23, 2026, 11:36 PM

തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് പി കെ ശ്രീമതി. 

വാര്‍ത്തകള്‍ സാമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പരാതിയിൽ പറയുന്നു. വാര്‍ത്തകളുടെ ലിങ്കുകള്‍ അടക്കമുള്ള ഉള്ളടക്കം ചോദ്യം ചെയ്താണ് പരാതി. 

മുഖ്യമന്ത്രി, അഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. തന്നെ അവഹേളിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശ്രീമതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam

ഭര്‍ത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി കെ ശ്രീമതി പറയുന്നു. ജനം ടിവി, കര്‍മ്മ ന്യൂസ്, സുദിനം പത്രം, ഭാരത് ലൈവ് തുടങ്ങിയവർക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

കൂടാതെ സംഭവത്തില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഇന്ന് ഉച്ചയോടെ കോടതിയെ സമീപിക്കാനും ശ്രീമതി ടീച്ചര്‍ തീരുമാനിച്ചിട്ടുണ്ട്. പി കെ ശ്രീമതിയുടെ പരാതി ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam