ഭാര്യയ്ക്ക് എംഎൽഎ സീറ്റ് ലഭിക്കുന്നതിനായി ബിജെപിയുമായി അന്തർധാര നടത്തി: വി.കെ. ശ്രീകണ്ഠൻ എംപിക്കെതിരെ ഫ്ലക്സ് 

MARCH 10, 2026, 11:59 PM

പാലക്കാട്:  പാലക്കാട് വി.കെ. ശ്രീകണ്ഠൻ എംപിക്കെതിരെ ഫ്ലക്സ് പ്രതിഷേധം.

സേവ് കോൺഗ്രസിൻ്റെ പേരിൽ കോട്ടമൈതാനത്താണ് ഫ്ലക്സ് സ്ഥാപിച്ചത്. ഭാര്യയ്ക്ക് എംഎൽഎ സീറ്റ് ലഭിക്കുന്നതിനായി ബിജെപിയുമായി മലമ്പുഴയിൽ അന്തർധാര നടത്തിയെന്ന് ഫ്ലക്സിൽ പറയുന്നു. 

 ഇന്ന് പുലർച്ചെയാണ് സ്വന്തം ഭാര്യയ്ക്ക് എംഎൽഎ സീറ്റ് ലഭിക്കുന്നതിനായി ബിജെപിയുമായി വി.കെ. ശ്രീകണ്ഠൻ മലമ്പുഴ സീറ്റ് അന്തർധാര നടത്തിയെന്ന തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

vachakam
vachakam
vachakam

മലമ്പുഴയിൽ എ. സുരേഷിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. തിരിച്ച് ശ്രീകണ്ഠൻ്റെ ഭാര്യ മത്സരിക്കുന്ന കോങ്ങാട് യുഡിഎഫിനെ ബിജെപി സഹായിക്കുമെന്നും ആരോപണമുണ്ട്.

മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പിഎ സുരേഷിനെ മത്സരിപ്പിക്കാൻ വേണ്ടി തീരുമാനിച്ചത് വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഇടപെടലിൻ്റെ ഭാഗമാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam