തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ചർച്ചകൾ കടുക്കുന്നതിനിടെ മുൻ നിലപാട് കൂടുതൽ കടുപ്പിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്നെ മുഖ്യമന്ത്രിയായി പരിഗണിക്കാത്ത പക്ഷം മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടാണ് സതീശൻ എഐസിസി നിരീക്ഷകരെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതായും സൂചനയുണ്ട്.
ഭരണപരിചയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ പ്രധാന മാനദണ്ഡമല്ലെന്നും, നേതാവിന് ദൂരദർശനവും ടീമിനെ നയിക്കാനുള്ള കഴിവുമാണ് നിർണായകമെന്നും സതീശൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
“പുതിയ തലമുറയ്ക്ക് മനസ്സിലാകുന്ന രീതിയിൽ രാഷ്ട്രീയ പാർട്ടികൾ സംസാരിക്കണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ പ്രധാന തിരിച്ചടി,” എന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന് “അത് സാങ്കൽപ്പിക ചോദ്യമാണ്” എന്ന മറുപടിയാണ് സതീശൻ നൽകിയത്.
ഇതിനിടെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുകയാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
