നിതിൻ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

JULY 23, 2026, 8:24 AM

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ് സി എസ് ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. 

പ്രതിയെ വൈദ്യപരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കണ്ണൂർ തളാപ്പിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഉച്ചയോടെ റാം കീഴടങ്ങിയിരുന്നു. എസ് പി മോഹനചന്ദ്രന്റെ നേതൃത്വം പ്രതിയെ ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

നിതിൻ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോഴാണ് പ്രധാന പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴികയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് പിടികൂടിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam