കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും'; തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്നും മോദി 

JANUARY 23, 2026, 1:45 AM

തിരുവനന്തപുരം: കേരളം ബിജെപിയിൽ വിശ്വാസമർപ്പിച്ചു തുടങ്ങിയെന്നും തിരുവനന്തപുരത്തെ മാതൃകാ നഗരമാക്കുമെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം മാറിമാറി ഭരിക്കുന്ന എൽഡിഎഫിനും യുഡിഎഫിനും  അഴിമതി, വർഗീയത, പ്രീണനം, ഉത്തരവാദിത്തമില്ലായ്മ എന്നിങ്ങനെ ഒരേ അജണ്ടയാണെന്നും മോദി പറഞ്ഞു.

ബിജെപി ഒരു വികസന പാർട്ടിയാണ്. ത്രിപുര മാറി, ബംഗാൾ മാറി, കേരളത്തിൽ അത്  സംഭവിച്ചിട്ടില്ല? അതിന്, എൽഡിഎഫ് യുഡിഎഫ് സഖ്യം അവസാനിപ്പിക്കണമെന്നും കേരളത്തിലെ ജനങ്ങൾ കുറച്ചുകൂടി ചിന്തിക്കണമെന്നും മോദി പറഞ്ഞു.

'കേരളത്തിലിത്തവണ പരിവർത്തനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളുടെ ആവേശം കാണുമ്പോൾ എനിക്കതറിയാം. 1987ന് മുമ്പ് ഗുജറാത്തിൽ തോൽവികൾ ഏറ്റുവാങ്ങുന്ന ഒരു പാർട്ടിയായിരുന്നു. പത്രത്താളുകളിൽ പോലും ബിജെപി ഇടംപിടിച്ചിരുന്നില്ല.

vachakam
vachakam
vachakam

1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി നാം പിടിച്ചു. അവിടെ നിന്നാണ് ബിജെപി ഗുജറാത്തിൽ വിജയ യാത്ര തുടങ്ങിയത്. അതുപോലെയാണിപ്പോൾ തിരുവനന്തപുരത്തും. ഒരു പട്ടണത്തിൽനിന്ന് തുടങ്ങിയ ജൈത്ര യാത്ര തിരുവനന്തപുരത്ത് നിന്നും നമുക്ക് തുടങ്ങണം. കേരളത്തിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്' മോദി പറഞ്ഞു.

ഏഴ് പതിറ്റാണ്ടായി എല്‍ഡിഎഫും കോണ്‍ഗ്രസും തിരുവനന്തപുരത്തോട് അനീതിയാണ് കാണിച്ചത്. വികസിത തിരുവനന്തപുരമാക്കാന്‍ ബിജെപി പരിശ്രമം തുടങ്ങി. ജനത്തിന് വിശ്വസിക്കാം, ഇനി മാറാത്തത് മാറുമെന്ന് മോദി മലയാളത്തില്‍ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam