നാലപ്പാട്ട് നാരായണ മേനോന്റെ ജന്മദിനം ബംഗാൾ ഗവർണർ ഉദ്ഘാടനം ചെയ്തു

OCTOBER 13, 2024, 8:12 AM

മഹാകവി നാലപ്പാട്ട് നാരായണ മേനോന്റെ 137ാം ജന്മദിനാഘോഷം പുന്നയൂർക്കുളത്ത് നടന്ന അനുസ്മരണ വേദിയിൽ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. നാലപ്പാടൻ പുരസ്‌കാരം ഗവർണർ സി.വി. ആനന്ദബോസ് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു.

ശ്രീകുമാരൻ തമ്പി ലോകം മുഴുവൻ അറിയപ്പെടുന്ന കവിയാണെന്ന് ഗവർണർ വിശേഷിപ്പിച്ചു.
കുന്നത്തൂർ ഹെറിട്ടേജ് മനയിൽ നടന്ന അനുസ്മരണ ചടങ്ങിൽ സാംസ്‌കാരിക സമിതി പ്രസിഡണ്ട് ടി. പി. ഉണ്ണി അധ്യക്ഷത വഹിച്ചു.


vachakam
vachakam
vachakam

ആമുഖ പ്രഭാഷകൻ ടി. മോഹൻ ബാബു, പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ,  തപസ്യ സി.സി. സുരേഷ്, സ്വാഗതസംഘം ചെയർമാൻ അബ്ദുൾ പുന്നയൂർക്കുളം എന്നിവർ സംസാരിച്ചു. കൺവീനർ സക്കറിയ ഗവർണർക്കു ഫലകം സമ്മാനിച്ചു.

സാംസ്‌കാരിക സമിതി സെക്രട്ടറി ടി. കൃഷ്ണദാസ് സ്വാഗതവും ട്രഷറർ എ. കെ സതീഷൻ നന്ദിയും പറഞ്ഞു.  

അബ്ദുൾ പുന്നയൂർക്കുളം

vachakam
vachakam
vachakam


vachakam
vachakam
vachakam




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam