തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു. ചർച്ചയിൽ നിർണായക ഇടപെടലുമായി മുസ്ലിം ലീഗ് രംഗത്തെത്തി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
പൊതുവികാരം മുൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻനാണ് അനുകൂലമെന്ന നിലപാട് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിൽ സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനമാണ് പ്രധാന പങ്ക് വഹിച്ചതെന്നും അത് പരിഗണിക്കണമെന്നും ലീഗ് ആവശ്യപ്പെടും.
വോട്ടർമാരുടെ അഭിപ്രായം മാനിച്ചുകൊണ്ടുള്ള തീരുമാനം വേണമെന്നും നേതാക്കൾ വ്യക്തമാക്കും. ചർച്ചയിൽ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാൻ എന്നിവർ പങ്കെടുക്കും.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം എഐസിസി ഹൈക്കമാൻഡ് കൈവശമാകുന്നതിനാൽ, ഈ ചർച്ചകൾ നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
