രക്ഷാപ്രവർത്തനക്കേസ് അട്ടിമറി:  ഇരകൾക്ക് നീതി നിഷേധിക്കാൻ എം.ആർ അജിത് കുമാർ  ഇടപെട്ടു

JULY 23, 2026, 9:07 PM

തിരുവനന്തപുരം:   യൂത്ത് കോൺ​ഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം.ആർ അജിത് കുമാറിനെതിരായ ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ. 

ഇരകൾക്ക് നീതി നിഷേധിക്കാനും പ്രതികൾക്ക് സംരക്ഷണമൊരുക്കാനും അജിത് ഇടപെട്ടു. കേസ് അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തിയെന്നും കണ്ടെത്തലുണ്ട്.

സംഭവത്തിൽ എം.ആർ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി.

vachakam
vachakam
vachakam

കൂടുതൽ വിശദീകരണം നൽകാൻ അധികസമയം അനുവദിക്കണമെന്ന അജിത്കുമാറിന്‍റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളിയിരുന്നു. പിന്നാലെയാണ് സസ്പെൻഷനിലേക്ക് നീങ്ങിയത്. 

 കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam