കോട്ടയം : ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയുടെ മുറിവ് ഉണങ്ങും മുൻപേ മറ്റൊരു അമ്മയുടെയും മകളുടെയും മരണമാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. കുടുംബപ്രശ്നത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദനയിലാണ് തകഴിയിൽ അമ്മയും മകളും ജീവനൊടുക്കിയത്.
ആലപ്പുഴ കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(15)യുമാണ് തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിന് സമീപത്തുവച്ച് ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കിയത്. പഞ്ചായത്ത് വകുപ്പ് ജീവനക്കാരിയാണ് പ്രിയ.
‘‘ ട്രെയിൻ വളരെ വേഗത്തിൽ തന്നെ തകഴി ഭാഗത്തുകൂടി ഓടിച്ചുവരികയായിരുന്നു. വളരെ പെട്ടെന്ന് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറി. മകൾ അമ്മയെ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്മ പെൺകുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. ഏതെങ്കിലും തരത്തിൽ അപകടം ഒഴിവാക്കാൻ ശ്രമിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുൻപു തന്നെ അവർ ട്രെയിനിന് അടിയിൽ അകപ്പെട്ടു’’–എന്നാണ് ഉണ്ണിക്കൃഷ്ണൻ പറയുന്നത്.
ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും സഹോദരനും നേരത്തെ മരിച്ചിരുന്നു.
തങ്ങൾക്ക് മറ്റാരുമില്ലെന്ന ആകുലതയ്ക്കൊപ്പം പത്താം ക്ലാസ് വിദ്യാർഥിനി ആയിരുന്ന കൃഷ്ണപ്രിയയുടെ പരീക്ഷകളിലെ പ്രകടനത്തെപ്പറ്റിയും പ്രിയ കടുത്ത ഉത്കണ്ഠയിലായിരുന്നുവെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്