ഇടുക്കി: ഇടുക്കി തങ്കമണിയിൽ സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്. മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം ഇവർ അറിയാതെ പണയം വച്ച് പണം തട്ടി എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അതേസമയം ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി കുറുപ്പം പറമ്പിൽ അംബികയും അറസ്റ്റിലായിട്ടുണ്ട്. ഇവർ പണം അഭിചാര കർമ്മത്തിന് ഉപയോഗിച്ചെന്നാണ് പൊലീസിന്‍റെ സംശയം.
ബിൻസിയുടെ മകൻ അഭിജിത്ത് അസം റൈഫിൾസിൽ സൈനികനാണ്. അഭിജിത്തിന്‍റെ ഭാര്യയുടെ 14 പവൻ സ്വർണം ബിൻസി പണയം വച്ചെന്നാണ് പരാതി. അതോടൊപ്പം ബിൻസിയുടെ മകളുടെ 10 പവൻ സ്വർണവും പണയം വച്ചു. എന്തിന് പണയം വച്ചു എന്ന് ചോദിച്ചപ്പോൾ ബിൻസി വ്യക്തമായ മറുപടി നൽകിയില്ല എന്നും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്