കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരനെ കാണാതായതായി പരാതി. പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെയാണ് കാണാതായത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് വീട്ടിൽ നിന്ന് ലഭിച്ച കത്തിൽ എഴുതിയിരിക്കുന്നത്.
മൊബൈൽ ഗെയിം പതിവാക്കിയതിനെ വീട്ടുകാർ വിലക്കിയതിന് പിന്നാലെയാണ് ശിവസൂര്യയെ കാണാതായതെന്നാണ് വിവരം. മൊബൈൽ ഫോൺ അച്ഛൻ വാങ്ങിവെച്ചിരുന്നതായി പിതാവ് ജിഗീഷ് പറഞ്ഞു.
വീട് വിട്ടിറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്ന് ദിവസമായി ശിവസൂര്യയെ കാണാനില്ലെന്നാണ് കുടുംബം പറയുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശിവസൂര്യ കാശിയിലേക്ക് പോയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
