മാതൃവേദി പിതൃവേദി നെടുംകുന്നം ഫെറോന കലോത്സവം നെടുംഗാടപള്ളി സെന്റ് ഫിലോമിനാസ് യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഫെറോന ഡയറക്ടർ ഫാ. വർഗീസ് എടചേത്തറ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ഫെറോന പിതൃവേദി പ്രസിഡന്റ് വർഗീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ജെനി ഇരുപതിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പിതൃവേദി അതിരൂപത ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം ആമുഖ സന്ദേശം നൽകി.
ആനിമേറ്റർ സിസ്റ്റർ മരീന കാഞ്ഞിരംകാലാ, മാതൃവേദി പ്രസിഡന്റ് ഷീബ ജോസഫ്, അതിരൂപത ആനിമേഷൻ അംഗഗളായ ജോജൻ സെബാസ്റ്റ്യൻ, ബിനു തോമസ് എന്നിവർ പ്രസംഗിച്ചു. ഫെറോന വൈസ് പ്രസിഡന്റ് സിബി പാട്ടുപാറ പതാക ഉയർത്തി.
കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കൂത്രപള്ളിയും രണ്ടാം സ്ഥാനം മലപ്പള്ളിയും മൂന്നാം സ്ഥാനം ചമ്പക്കര യൂണിറ്റും കരസ്ഥാമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്