ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

JULY 6, 2026, 7:59 PM

കൊച്ചി:   ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ. പൊലീസിന്റെ ആസൂത്രിത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

കേരളത്തിൽ മാത്രം അമ്പതിലധികം വധശ്രമം, ഗുണ്ടാ പിരിവ്, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കടുത്ത ക്രിമിനൽ കേസുകളിലെ പ്രതിയാണ് മരട് അനീഷ്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിക്കു സമീപം സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെയും ഉടമയെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

vachakam
vachakam
vachakam

സ്പായിൽ എത്തി അതിക്രമം കാണിച്ച സംഭവത്തിന് ശേഷം കേരളത്തിൽ നിന്ന് മൈസൂരുവിലേക്ക് കാർ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മരട് അനീഷിനെ ജനുവരിയിൽ റിമാൻഡ് ചെയ്തിരുന്നു.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam