പത്തനംതിട്ട: തന്റെ ജോലി സംബന്ധിച്ച എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യർത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും.
കോന്നി തഹസിൽദാർ ചുമതലയിൽ നിന്ന് ഒഴിവാക്കി പകരം മറ്റൊരു തസ്തിക നൽകണമെന്നായിരുന്നു മഞ്ജുഷയുടെ ആവശ്യം.
പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് തസ്തിക റവന്യൂ വകുപ്പ് മഞ്ജുഷയ്ക്ക് അനുവദിച്ചേക്കും.
നിലവിലെ മാനസികാവസ്ഥയിൽ കൂടുതൽ ഉത്തരവാദിത്തമുള്ള തഹസിൽദാർ ജോലി നിർവ്വഹിക്കുക ബുദ്ധിമുട്ടാണെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ ധരിപ്പിച്ചിട്ടുണ്ട്.
നിലവിൽ അവധിയിലാണ് മഞ്ജുഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്