വയനാട് തുരങ്കപാത നിർമാണ സ്ഥലത്തെ മണ്ണിടിച്ചിൽ: മൂന്ന് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു 

JULY 7, 2026, 3:18 AM

വയനാട്: കള്ളാടി തുരങ്കപാത നിർമാണം നടക്കുന്ന പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. നിർമാണ മേഖലയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്നാണ് അപകടമുണ്ടായത്.

അതേസമയം അപകടത്തിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ പരിശോധന തുടരുന്നുണ്ട്. പൊലീസ്, അഗ്നിരക്ഷാസേന, മറ്റ് രക്ഷാസേനകൾ എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

ജോലിക്കാർ 15 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തൊഴിലാളികളായ 6 പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചവരെല്ലാം അതിഥി തൊഴിലാളികളാണ്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 

vachakam
vachakam
vachakam

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam