കളക്ഷനിൽ റെക്കോർഡ് നേട്ടവുമായി കെഎസ്ആർടിസി

APRIL 17, 2024, 11:23 AM

തിരുവനന്തപുരം:  കളക്ഷനിൽ റെക്കോർഡിട്ട് കെഎസ്ആർടിസി. ഏപ്രിൽ മാസ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ നേടിയത് ഈ വർഷം ഏപ്രിൽ 15നാണ്. 

 8.57 കോടി രൂപയാണ് ഈ ഒറ്റ ദിവസത്തെ കെഎസ്ആർടിസിയുടെ വരുമാനം.  ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.

4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ  4179 ബസ്സുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു.

vachakam
vachakam
vachakam

14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്തപ്പോൾ കിലോമീറ്ററിന്  59.70 രൂപയാണ് വരുമാനം ലഭിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam