തിരുവനന്തപുരം: കെ എസ് ആർ ടി സിയ്ക്ക് വേണ്ടി പുത്തൻ പുതിയ വോൾവോ 9600SLX ബസുകൾ കേരളത്തിലെ നിരത്തുകളിലേക്ക് ഉടൻ എത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബസിന്റെ അകത്തെ സൗകര്യങ്ങളോ റൂട്ടോ അടങ്ങിയ അധിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ബസിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ചത്. കെ എസ് ആർ ടി സി യുടെ കേരളപ്പിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതേ സമയം, ഹാപ്പി ലോംഗ് ലൈഫ് എന്ന പേരിൽ ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചു.
ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി നേരത്തെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
