കൊച്ചി: വാട്ടർ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലന്റ് ടെർമിനലുകൾ 11 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മട്ടാഞ്ചേരി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷനായിരിക്കും.
കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, എം.എൽ.എ മാരായ കെ.ജെ മാക്‌സി, ടി.ജെ വിനോദ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ റ്റി പത്മകുമാരി, കെ.എ ആൻസിയ തുടങ്ങിയവർ സംസാരിക്കും. 38 കോടി രൂപ ചിലവിലാണ് രണ്ട് ടെർമിനലുകളും പണികഴിപ്പിച്ചത്. ഇതോടെ വാട്ടർ മെട്രോ ടെർമിനലുകളുടെ എണ്ണം 12 ആയി.
8000 ചതുരശ്രയടി വലിപ്പത്തിലുള്ള മട്ടാഞ്ചേരി ടെർമിനൽ പൈതൃകമുറങ്ങുന്ന ഡെച്ച് പാലസിന് തൊട്ടടുത്താണ്. പഴയ ഫെറി ടെർമിനലിന് അടുത്താണ് 3000 ചതുരശ്രയടി വിസ്തീർണമുള്ള വില്ലിംഗ്ഡൺ ഐലന്റ് ടെർമിനൽ. പൈതൃക സമ്പത്ത് സംരക്ഷണഭാഗമായി രണ്ട് ടെർമിനലുകളും പൂർണമായും വെള്ളത്തിലാണ് നിർമിച്ചിരിക്കുന്നത്. വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിർത്തിയിരിക്കുന്നു.
മട്ടാഞ്ചേരിയിലെയും വില്ലിംഗഡൺ ഐലന്റിന്റെയും ചരിത്ര പൈതൃകത്തിന് ചേർന്ന നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. രണ്ട് പ്രദേശത്തെയും വാണിജ്യ, ബിസിനസ്, ടൂറിസം വികസനത്തിനും വാട്ടർമെട്രോയുടെ വരവ് ഊർജം പകരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്