കേരളത്തിൽ യുഡിഎഫ് തരംഗം!! കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ ആഘോഷം തുടങ്ങി

MAY 3, 2026, 11:26 PM

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവെക്കുന്നത്. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് ഫലങ്ങൾ പുറത്തുവരുമ്പോൾ 95-ലധികം സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് യുഡിഎഫ് കേവലഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. എൽഡിഎഫ് 40 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ, നാല് മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് എൻഡിഎ ശക്തമായ സാന്നിധ്യം അറിയിക്കുന്നു. 

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും അനുകൂലമായ വാർത്തകൾ പുറത്തുവന്നതോടെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് (ഇന്ദിരാ ഭവൻ) മുന്നിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു. മുദ്രാവാക്യം വിളികളുമായും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയപ്രതീക്ഷ പങ്കുവെക്കുന്നത്.

പോസ്റ്റൽ വോട്ടുകൾക്ക് പിന്നാലെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോൾ പല നിർണ്ണായക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ടാണ് യുഡിഎഫിന്റെ ഈ കുതിപ്പ്. 

vachakam
vachakam
vachakam

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില ഇനിയും ഉയരുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കൾ. കെപിസിസി ആസ്ഥാനത്തിന് പുറമെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷങ്ങൾക്കായി ഒത്തുകൂടുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam