കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി എ സി) അധ്യക്ഷനായി നിയമിച്ചു

APRIL 30, 2026, 8:34 PM

ദില്ലി:   കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി എ സി) അധ്യക്ഷനായി നിയമിച്ചു.

2026 - 27 വർഷത്തേക്കാണ് നിയമനം. 1967 മുതൽ പ്രതിപക്ഷത്തിനാണ് പി എ സി അധ്യക്ഷസ്ഥാനം നൽകുന്നത്. 

 ലോക്‌സഭാ സ്പീക്കർ ഓം ബിർളയാണ് ഇക്കാര്യം അറിയിച്ചത്.  15 ലോക്‌സഭാ എം പിമാരും ഏഴ് രാജ്യസഭാ എം പിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാകുക. നേരത്തെയും കെ സി വേണുഗോപാൽ ഈ ചുമതല വഹിച്ചിരുന്നു. 

vachakam
vachakam
vachakam

പി. എ ​സി ചെ​യ​​ർ​മാ​ൻ പ​ദ​വി​യി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ മ​ല​യാ​ളി​യാ​യിരുന്നു കെ സി വേണുഗോപാൽ. കേരളത്തിൽ നിന്ന് കെ സിക്ക് മുന്നേ ജോൺ മത്തായി (1948 – 49), സി എം സ്റ്റീഫൻ (1977 – 78), കെ വി തോമസ് (2014 – 16) എന്നിവരും പി എ സി അധ്യക്ഷരായിട്ടുണ്ട്. 


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam