കണ്ണൂർ: പൊയിലൂരിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കൗമാരക്കാരന് പരിക്കേറ്റു. വടക്കെ പൊയിലൂർ സ്വദേശി മുഹമ്മദ് ഷഹദിനാണ് (13) പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സംഭവം നടന്ന ഉടൻ തന്നെ കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സ്‌ഫോടനത്തിന് കാരണമായ വസ്തു എന്താണെന്നും ഇത് എങ്ങനെ ഇവിടെ എത്തിയെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
