കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് അമൽ അറസ്റ്റിൽ

JULY 18, 2026, 4:29 AM

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിലായി.ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 

റെഡ് ബറ്റാലിയന്‍ വാട്ട്സ് അപ്പ് ഗ്രൂപ്പില്‍ വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ഷെയർ ചെയ്തത് അമലാണെന്ന്  കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലേക്ക് നയിച്ചത്.

നേരത്തെ അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തുകയായിരുന്നു. 

vachakam
vachakam
vachakam

അതേസമയം, കഴിഞ്ഞ ദിവസം കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം ലഭിച്ചിരുന്നു.കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam