കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തിന് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം രൂപ ടൈറ്റിൽ സ്പോൺസർഷിപ്പായി നൽകിയ നടപടിക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു രംഗത്ത്. ക്ഷേത്ര ഫണ്ട് ഇത്തരത്തിൽ വിനിയോഗിച്ചത് കോടതി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.
ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രകാര്യങ്ങൾക്കും ഭക്തജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും മാത്രമായി ഉപയോഗിക്കണമെന്ന കോടതി വിധി നിലവിലുണ്ടായിരിക്കെ, വലിയ തുക ചിലരുടെ സ്വകാര്യ താൽപര്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചതാണ് സംഭവിച്ചതെന്ന് ആർ.വി. ബാബു പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെ ഹിന്ദു സംഘടനകൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന് ഉണ്ടായതായി പറയുന്ന 75 ലക്ഷം രൂപയുടെ നഷ്ടം ട്രസ്റ്റ് ഭാരവാഹികൾ വ്യക്തിപരമായ ഉത്തരവാദിത്വത്തിൽ തിരിച്ചടയ്ക്കണമെന്നും ആർ.വി. ബാബു ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 14ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിന് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം ടൈറ്റിൽ സ്പോൺസറായ സംഭവമാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
