കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ് വ്യക്തമാക്കി.ഓരോ നേതാക്കൾ അവരുടെ ശൈലിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നുവെന്നേ ഉള്ളൂ. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട നേതാക്കളുടെ പ്രതികരണത്തിൽ വിശദീകരണം നേതാക്കളോട് തന്നെ ചോദിക്കണമെന്നും സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, രക്ഷാപ്രവർത്തന കേസിൽ എം ആർ അജിത് കുമാറിനെതിരായ നടപടിയെ പറ്റി അറിയില്ലെന്ന് സ്വരാജ് പറഞ്ഞു. മന്ത്രിക്കെതിരെ കറുത്ത തൂവാല കാണിച്ചതിന് ആറ് പേരെ വെടിവച്ചു കൊന്ന ചരിത്രം ഉണ്ട്. ഇപ്പോഴുള്ള വിഷയം വിവാദമാക്കുന്നത് ഓർമകളോടുള്ള വെല്ലുവിളിയാണെന്നും സ്വരാജ് പറഞ്ഞു.
അതിനിടെ, ദേശാഭിമാനിയിലെ ലേഖനത്തെ ഇപ്പോൾ കാര്യമാക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. ലേഖകൻ വ്യക്തമായ സോഴ്സ് അവലംബിച്ചാകും റിപ്പോർട്ട് തയ്യാറാക്കുന്നത്. ദേശാഭിമാനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം അദ്ദേഹത്തിന് തന്നെ തിരിച്ചടിയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
