മലപ്പുറത്ത് വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

JULY 12, 2026, 12:11 AM

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.വടകര സ്വദേശി ബല്‍രാജിനെതിരെയാണ് നടപടി. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് സ്‌കൂളിന്റെ നടപടി. 

വെള്ളിയാഴ്ചയാണ് അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം.

കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ബല്‍രാജിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam