തൃശൂർ: ശ്രീനാരായണപുരത്ത് രക്ഷിതാവ് അധ്യാപകനെ സ്കൂളിൽ കയറി മർദിച്ചതായി റിപ്പോർട്ട്. പോഴങ്കാവ് സെൻ്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകൻ ആല സ്വദേശി ഭരത് കൃഷ്ണയ്ക്കാണ് മർദനമേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനീഷാണ് അധ്യാപകനെ മർദിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ധനീഷിൻ്റെ നാലാം ക്ലാസ് വിദ്യാർഥിയായ മകൻ സ്കൂൾ സമയത്ത് ക്ലാസിൽ നിന്നുമിറങ്ങി പോയതിനെ ചൊല്ലിയാണ് രക്ഷിതാവ് അധ്യാപകനെ മർദിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം മതിലകം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ധനീഷ് ഒളിവിആണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
