നോളജ് സിറ്റി: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ ഇന്റർനാഷണൽ സമ്മിറ്റ് 'റെനവേഷ്യോ' മർകസ് നോളജ് സിറ്റിയിൽ ആരംഭിച്ചു. ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിലിന് കീഴിലുള്ള 10 അംഗ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150ഓളം പ്രതിനിധികളാണ് സമ്മിറ്റിൽ പങ്കെടുക്കുന്നത്.
'റിവൈവിങ് വിഷൻസ്; റീബിൽഡിങ് ബോണ്ട്‌സ്' എന്ന പ്രമേയത്തിലാണ് സമ്മിറ്റ് നടക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആരംഭിച്ച സമ്മിറ്റിൽ കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി പതാക ഉയർത്തി. ആദ്യ സെഷനിൽ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രതിനിധികളുമായി സംവദിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിച്ചു.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി, നോർക്ക റൂട്‌സ് പ്രൊജക്ട് മാനേജർ കെ.വി. സുരേഷ് സംസാരിച്ചു. മജീദ് കക്കാട്, മുഹമ്മദ് പറവൂർ എന്നിവർ സമ്മിറ്റ് നടപടികൾക്ക് നേതൃത്വം നൽകി.
സമാപന ദിവസമായ ഇന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്്‌ലിയാർ, സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്്‌ലിയാർ, സയ്യിദ് അലി ബാഫഖി, പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ സംബന്ധിക്കും. തുടർന്ന്, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടക്കും.
ഐ.സി.എഫ് ഇന്റർനാഷണൽ നേതാക്കളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, നിസാർ സഖാഫി, സയ്യിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്