തിരുവനന്തപുരം: പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകുന്ന ഉയർന്ന ശമ്പളം സർക്കാർ പുനഃപരിശോധിച്ച് വെട്ടിക്കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശമ്പളത്തേക്കാൾ കൂടുതലാണ് പിഎസ്‌സി അംഗങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നീതിബോധവും അർഹതയും യോഗ്യതയും ഉള്ള കളങ്കരഹിതരായ വ്യക്തികളെയാണ് പിഎസ്‌സിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കേണ്ടതെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
2025ലെ ശമ്പളപരിഷ്‌കരണ പ്രകാരം പിഎസ്‌സി ചെയർമാന് പ്രതിമാസം 4.10 ലക്ഷം രൂപയും, അംഗങ്ങൾക്ക് 4 ലക്ഷം രൂപയും ശമ്പളമാണ് ലഭിക്കുന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ ശമ്പളം 2.80 ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ ശമ്പളം 1.85 ലക്ഷം രൂപയുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
