മുഖ്യമന്ത്രി തീരുമാനത്തിൽ അന്തിമ വാക്ക് ഹൈക്കമാൻഡിന്: എം.എം. ഹസൻ

MAY 12, 2026, 12:42 AM

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി നിർണയത്തിൽ ഘടകകക്ഷികൾക്ക് നേരിട്ട് പങ്കില്ലെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് എം.എം. ഹസൻ വ്യക്തമാക്കി. എല്ലാ തീരുമാനങ്ങളും ഹൈക്കമാൻഡാണ് എടുക്കുന്നതാണെന്നും മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയിൽ ഘടകകക്ഷികളുടെ അഭിപ്രായം തേടിയതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും ഹസൻ ആരോപിച്ചു. “മാധ്യമങ്ങൾ പറയുന്നയാളെ മുഖ്യമന്ത്രിയാക്കാൻ സാധിക്കില്ലെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യത്തിൽ നിയുക്ത എംഎൽഎമാർക്ക് പൊതുജനങ്ങൾക്കിടയിൽ സ്വതന്ത്രമായി ഇറങ്ങാനാകാത്ത അവസ്ഥയാണെന്നും ഹസൻ പറഞ്ഞു. മുൻകാലങ്ങളിലും എംഎൽഎ അല്ലാത്ത വ്യക്തികൾ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയാകുന്നതിൽ ഭരണഘടനാപരമായ തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam