തിരുവനന്തപുരം: ശബരിമലയിലെ തിക്കിലും തിരക്കിലും തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാർ അവഗണിക്കുന്നു എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് എന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. മന്ത്രിമാരുടെ യാത്രയ്ക്കെതിരെ ജനവികാരം ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു.
സംസ്ഥാനത്തെ സാമ്പത്തിക നില സംബന്ധിച്ച് റിപ്പോർട്ട് ചീഫ് സെക്രട്ടറി ഗവർണർക്ക് നൽകണം. കേന്ദ്രം പണം നൽകാത്തതല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്ന് ജനം അറിയേണ്ടതുണ്ട്.
ചീഫ് സെക്രട്ടറി രാഷ്ട്രീയം മാറ്റി വെച്ച് ഔദ്യോഗിക പദവിക്ക് ചേരുംവിധം പ്രവർത്തിക്കണം.
ഇപ്പോൾ റിപ്പോർട്ട് നൽകേണ്ടതില്ല എന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി എന്ന് മനസ്സിലാക്കുന്നു. ഇതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ താല്പര്യമാണെന്നും വി.മുരളീധരൻ പ്രതികരിച്ചു.
ഹമാസ് വിഷയത്തിൽ വിദേശകാര്യമന്ത്രാലയം നിലപാട് വിശദീകരിച്ചു കഴിഞ്ഞതാണെന്നും മുരളീധരന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്