കണ്ണൂര്‍: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ തടവുകാരുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ് .
ജയിൽ ചാട്ടത്തെക്കുറിച്ച് സെൻട്രൽ ജയിലിലെ മറ്റു തടവുകാർക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യുന്നത്.
ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
അതേസമയം ജയിൽ ഡിഐജി വി. ജയകുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് ഇന്ന് സമർപ്പിക്കും.
ജയിൽ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടർനടപടികൾ. കണ്ണൂർ സെൻട്രൽ ജയിലിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
