കണ്ണൂർ: ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുമായുളള തെളിവെടുപ്പ് പൂർത്തിയായി.
ഹാക്സോ ബ്ലേഡ് അന്തേവാസിയിൽ നിന്നാണ് ലഭിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ജയിൽ മോചിതരാവയവരുടെ തുണികൾ ശേഖരിച്ച് വടമുണ്ടാക്കി.
ഫെൻസിങ്ങിന്റെ തൂണിൽ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളിൽ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് പ്രതിയെ മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.
സെല്ലിൽ നിന്നിറങ്ങിയ ശേഷം രണ്ട് മണിക്കൂറിലധികം ഒളിച്ചിരുന്നു. സെല്ലിന് സമീപം സിസിടിവി ഇല്ലെന്ന് അറിയാമായിരുന്നു. ജയിൽ ചാടാനുള്ള ആസൂത്രണം ഒറ്റക്കായിരുന്നുവെന്നും ആരുടേയും സഹായം ലഭിച്ചില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്