പോരാട്ടത്തിൽ അയവ്; വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനില്‍ വരാമെന്ന് ഗവര്‍ണര്‍

OCTOBER 12, 2024, 7:18 PM

തിരുവനന്തപുരം: സർക്കാരുമായുള്ള പോരാട്ടത്തിൽ അയവ് വരുത്തി ഗവർണർ. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ വരേണ്ടതില്ലെന്ന നിലപാടിലാണ്  ഗവർണറുടെ  അയവ്.

വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗിക ആവശ്യങ്ങൾക്കും  വരാമെന്നും രാജ്ഭവൻ വിശദീകരിച്ചു. 

 ദേശവിരുദ്ധ പരാമർശത്തില്‍ മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നല്‍കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ പറഞ്ഞിരുന്നു. അതുവരേ വിഷയം തുടർന്നും ഉന്നയിക്കുമെന്ന് ഗവർണർ പറഞ്ഞു.

vachakam
vachakam
vachakam

രാഷ്ട്രപതിക്ക് ഇക്കാര്യം സംബന്ധിച്ച്‌ ഉടൻ റിപ്പോർട്ട് നല്‍കാനാണ് ഗവർണറുടെ നീക്കം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരായ നടപടിക്കുള്ള സാധ്യതയും ഗവർണർ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

കേന്ദ്ര സർവീസ് ചട്ടപ്രകാരമുള്ള സാധ്യതയാണ് രാജ്ഭവൻ പരിശോധിക്കുന്നത്. ഗവർണർ ആവശ്യപ്പെട്ടിട്ടും രാജ്ഭവനില്‍ എത്താതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് എത്തേണ്ടെന്ന് ഗവർണർ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam