തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ബോർഡ് അറിയാതെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് നിർണായക പദവി നൽകിയെന്ന് ആരോപണം.
കഴിഞ്ഞ 12-ന് ബോർഡ് ഇറക്കിയ ഉത്തരവിൽ പി ആർ ശ്രീ ശങ്കറിനെ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാക്കി ഉത്തരവിറക്കിയിരുന്നു.
16 ന് ഇറങ്ങിയ ഉത്തരവിൽ ബോർഡ് അറിയാതെ ശ്രീശങ്കറിന് ദേവസ്വം ആസ്ഥാനത്ത് തിരികെ നിയമനം നൽകി. എന്നാൽ ദേവസ്വം സെക്രട്ടറിയുടെ നടപടി ദേവസ്വം പ്രസിഡന്റ് അറിഞ്ഞില്ല.
രണ്ട് ദിവസത്തിനിടെ പിആർ ശ്രീശങ്കറിന് മൂന്ന് നിയമനങ്ങളാണ് നൽകിയത്.
കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് ശ്രീശങ്കർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
