തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ്.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഒന്നും തന്നെ കണ്ടെത്തിയില്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് പൂർണമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.
ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം നിർണായകമാണ്. അത് ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
മക്കളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്തിയേക്കും. അതേസമയം രാസ പരിശോധന ഫലം ലഭിച്ചാൽ വരും ദിവസങ്ങളിൽ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യൽ ആരംഭിക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്