ആലപ്പുഴ: ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരൻ.
ദൈവത്തിന്‍റെ പണം മോഷ്ടിക്കാൻ മടിയില്ലാത്ത ആളുകൾ ദേവസ്വം ബോർഡിലേക്ക് വരുന്നുണ്ടെന്നും രാഷ്ട്രീയ പ്രതിനിധികളെന്ന പേരിലാണ് കടന്നു വരുന്നതെന്നും ജി സുധാകരൻ ആരോപിച്ചു.
സത്യസന്ധവും ജനങ്ങൾക്ക് വിശ്വാസമുള്ളതും സർക്കാരിൻ്റെ പ്രതിഛായ വർധിപ്പിക്കുന്നതുമായ അന്വേഷണം വേണം. മന്ത്രിയായി അവിടെ പോയി സാഷ്ടാംഗം പ്രണമിക്കണമെന്നില്ല. അത് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല.വിശ്വാസി ആണേൽ അങ്ങനെ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളിക്ക് അവിടെ പോയി ചെയ്യാം. ജി.സുധാകരന് അത് പറ്റില്ല. വിശ്വാസമുണ്ട്, അത് പ്രപഞ്ചശക്തിയിലാണ്. നിങ്ങൾ എങ്ങനെ വിശ്വസിക്കുന്നു അതിനെ സംരക്ഷിക്കുക എന്നതാണ്. എല്ലാ അപവാദങ്ങളെയും കാറ്റിൽ പറത്തുന്ന തീരുമാനവും അന്വേഷണവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്