നേതൃത്വം ഇടപെട്ടു; സുഗന്ധഗിരി മരംമുറി കേസില്‍ ഉദ്യോഗസ്ഥ നടപടി മരവിപ്പിച്ച് വനംമന്ത്രി

APRIL 19, 2024, 8:29 AM

കല്‍പറ്റ: സുഗന്ധഗിരിയില്‍ നിന്ന് അനധികൃതമായി മരംമുറിച്ച കേസില്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌നാ കരീം ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ മരവിപ്പിച്ചു. സിപിഎം നേതൃത്വം ഇടപെട്ടതോടെയാണ് നടപടി.

വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെ നടപടിയെടുത്തത് തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ വലിയ തിരിച്ചടിയാവുമെന്ന് സി.പി.എം നേതൃത്വം ശക്തമായി പറഞ്ഞതോടെയാണ് നടപടി മരവിപ്പിച്ചത്. സിപിഎം ജില്ലാ നേതൃത്വവും സസ്പെന്‍ഷനിലെ നടപടിക്രമങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണം വാങ്ങിയശേഷം നടപടി മതിയെന്നും ഉത്തരവ് മരവിപ്പിക്കാനും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഷജ്നയ്ക്കു പുറമേ കല്പറ്റ ഫ്ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എം. സജീവന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കെതിരായ നടപടിയും മരവിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam