സാമ്പ്രാണിത്തിരിയില്‍ നിന്നും കര്‍ട്ടനിലേക്ക് തീ  പടർന്നു; അഞ്ചുതെങ്ങില്‍ വീട് കത്തി നശിച്ചു

JULY 28, 2026, 9:35 PM

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വീടിന് തീപിടിച്ചു. മെറ്റില്‍ഡ എന്ന വയോധികയുടെ വീട് ആണ് കത്തി നശിച്ചത്. 

കത്തിച്ചുവെച്ച സാമ്പ്രാണിത്തിരിയില്‍ നിന്നും കര്‍ട്ടനിലേക്ക് തീ പടരുകയായിരുന്നു. വീടിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.

സാമ്പ്രാണിത്തിരി കത്തിച്ചുവെച്ച് തുണി അലക്കാനായി പോയതായിരുന്നുവെന്ന് മെറ്റില്‍ഡ പറയുന്നു. പിന്നീടാണ് വീടിനകത്ത് തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

vachakam
vachakam
vachakam

ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.നിലവിൽ  തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam