ഫ്രിഡ്ജിനകത്ത് നിന്ന് തീ പടര്‍ന്നു; കോഴിക്കോട് കടയിൽ വൻ തീപ്പിടുത്തം

APRIL 17, 2024, 6:03 PM

കോഴിക്കോട്: മാവൂര്‍ റോഡില്‍ സ്റ്റേഷനറി കടയില്‍ വൻ തീപ്പിടുത്തം ഉണ്ടായതായി റിപ്പോർട്ട്. കെഎസ്ആര്‍ടിസി സ്റ്റാൻഡിന് എതിര്‍വശത്തുള്ള കടയിലാണ് തീപ്പിടുത്തമുണ്ടായത്. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കൈരളി, ശ്രീ തിയേറ്ററുകള്‍ക്ക് പരിസരത്തുള്ള കടയാണിത്. പൊതുവേ നല്ല തിരക്കുള്ള പ്രദേശവുമാണ് ഇത്. എന്നാല്‍ കൃത്യ സമയത്തിന് തീ അണയ്ക്കാൻ സാധിച്ചതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. 

കടയ്ക്കുള്ളിലെ ഫ്രിഡ്ജിനകത്ത് നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam