'ഉന്നതി'യിലെ ഫയലുകള്‍ മന്ത്രിയെ ഏല്‍പിച്ചു; പ്രശാന്തിന്റെ വാദം പൊളിച്ച് വിവരാവകാശ രേഖകള്‍

NOVEMBER 10, 2024, 7:16 AM

തിരുവനന്തപുരം: 'ഉന്നതി'യിലെ ഫയലുകളും രേഖകളും മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനെ ഏല്‍പ്പിച്ചുവെന്ന മുന്‍ സി.ഇ.ഒ. എന്‍. പ്രശാന്തിന്റെ വാദം പൊളിച്ച് വിവരാവകാശ രേഖകള്‍. ഉന്നതിയിലെ രേഖകള്‍ കാണുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടുനല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ഫയലിലെ കുറിപ്പുകളിലാണ് മന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ച കവറിലും മുഴുവന്‍ രേഖകളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നത്.

2023 മാര്‍ച്ച് മൂന്നിനാണ് പ്രശാന്തിനെ ഉന്നതിയുടെ സി.ഇ.ഒ. ആയി നിയമിച്ച് ഉത്തരവിറങ്ങുന്നത്. 2024 മാര്‍ച്ച് 15-ന് കൃഷിവകുപ്പിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. കെ. ഗോപാലകൃഷ്ണനെ ഉന്നതി സി.ഇ.ഒ. ആക്കി. 2024 മാര്‍ച്ച് 16-നാണ് ഈ ഉത്തരവിറങ്ങുന്നത്. എന്നാല്‍, ചുമതല കൈമാറിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് (ആര്‍.ടി.സി.) പ്രശാന്ത് നല്‍കിയില്ലെന്നു കാണിച്ച് ഏപ്രില്‍ 15-ന് ഗോപാലകൃഷ്ണന്‍ കത്ത് നല്‍കിയിരുന്നു.

ഫയലുകളും രേഖകളും കിട്ടിയില്ലെന്ന് കാണിച്ച് കെ.എ.എസ് കേഡറില്‍ നിന്ന് ഉന്നതി കോഡിനേറ്ററായി നിയമിക്കപ്പെട്ട സൂര്യ എസ്. ഗോപിനാഥും കത്ത് നല്‍കിയിട്ടുണ്ട്. ആര്‍.ടി.സി. ലഭിച്ചില്ലെങ്കിലും ചുമതലയേല്‍ക്കാമെന്നു കാണിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഏപ്രില്‍ 29-ന് ഉത്തരവിറക്കി. ഇതിനുശേഷംനടന്ന കത്തിടപാടിലാണ് ഫയലുകള്‍ കാണാതായതിന്റെ വിവരങ്ങളുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam