തെരഞ്ഞെടുപ്പ് തോൽവി; പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

JULY 23, 2026, 11:12 AM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന് വിമർശനം. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച എണ്ണിയായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്.

പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.കൂടാതെ, പ്രചാരണം പിണറായിയെ മാത്രം കേന്ദ്രീകരിച്ചാണ് നടന്നതെന്നും ഇടത് രാഷ്ട്രീയം ചർച്ചയായില്ലെന്നും വിമർശനമുയരുന്നുണ്ട്.

വീഴ്ചകളിൽ വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടക്കും. കോഴിക്കോടു വെച്ച് സെപ്റ്റംബർ 13, 14, 15 തീയതികളിലാണ് വിപുലീകൃത സംസ്ഥാന സമിതി നടക്കുക.

vachakam
vachakam
vachakam

അതേസമയം, പിഎംശ്രീ വിവാദം വലിയ തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു. സിപിഐയുമായുള്ള തർക്കം തീർക്കാൻ പിബി ഇടപെടൽ വേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam