'പരമ കഷ്ടം'! ബിജെപിക്കാര്‍ക്ക് ഇത്തരം പ്രശ്നമില്ലെന്ന് റോബിന്‍ രാധാകൃഷ്ണന്‍

MAY 9, 2026, 11:05 PM

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കങ്ങളെ പരിഹസിച്ച് കുണ്ടറയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ‍ഡോ.റോബിന്‍ രാധാകൃഷ്ണന്‍. വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ റോബിന്‍ കോണ്‍ഗ്രസിലെ തര്‍ക്കം കണ്ടപ്പോള്‍ പുച്ഛം തോന്നിയെന്ന് പറഞ്ഞു.

സ്വന്തം നേതാക്കന്മാരുടെ ഫ്ളക്സുകള്‍ എന്തായാലും ബിജെപിക്കാര്‍ കീറില്ലെന്നും നമ്മളെല്ലാവരും ഒറ്റക്കെട്ടാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.

'ഞാന്‍ ഒരു കുണ്ടറക്കാരന്‍ അല്ലാഞ്ഞിട്ട് കൂടി ഏകദേശം 19,000 അടുപ്പിച്ച് വോട്ട് എനിക്ക് ലഭിച്ചു. എനിക്ക് വേണ്ടി വോട്ട് ചെയ്ത, കുണ്ടറയിലെ എന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്‍റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. കോണ്‍​ഗ്രസ് എന്തായാലും ജയിച്ചു.

vachakam
vachakam
vachakam

കോണ്‍​ഗ്രസ് ആണ് കേരളം ഭരിക്കുന്നത്. പക്ഷേ മുഖ്യമന്ത്രി ആവാന്‍ വേണ്ടിയുള്ള അവരുടെ അടി ഞാന്‍ ചാനലുകളില്‍ കണ്ടു. അതില്‍ത്തന്നെ തര്‍ക്കം. സ്വന്തം നേതാക്കളുടെ ഫ്ലെക്സ് അവരുടെ തന്നെ പ്രവര്‍ത്തകര്‍ വലിച്ച് കീറുന്നതായിട്ടും കണ്ടു. സത്യം പറഞ്ഞാല്‍ പുച്ഛം തോന്നി. കഷ്ടം തോന്നി. പരമ കഷ്ടം'- റോബിന്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam