ഡൽഹി: അപകീര്‍ത്തിക്കേസില്‍ മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോര്‍ട്ടലുകള്‍ക്കുമെതിരെ നല്‍കിയ വാര്‍ത്ത പിന്‍വലിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
അതേസമയം മീഡിയ അക്കാദമി കൊച്ചിയില്‍ 2023ൽ സംഘടിപ്പിച്ച 'കട്ടിങ് സൗത്ത്' എന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്ത സംബന്ധിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഉദ്ദേശിച്ച് നടത്തിയ പരിപാടിയാണ് 'കട്ടിങ് സൗത്ത്' എന്നാരോപിച്ചായിരുന്നു കര്‍മ്മ ന്യൂസിന്റെ വാര്‍ത്ത. ന്യൂസ് ലോണ്‍ഡ്രി, കോണ്‍ഫ്‌ളുവന്‍സ് മീഡിയ, ദി ന്യൂസ് മിനിറ്റ് എന്നീ വെബ് പോര്‍ട്ടലുകള്‍ക്കെതിരെയും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്