തിരുവനന്തപുരം : കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം നില്‍ക്കുന്ന എംഎല്‍എമാരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ വി ഡി സതീശന്‍ ക്യാമ്പിന്‍റെ നീക്കം.
എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്ന ആവശ്യവും സതീശന്‍ ക്യാമ്പ് ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചു.
തലയെണ്ണിയാല്‍ അറുപത്തിമൂന്നില്‍ പത്തില്‍ താഴെ എംഎല്‍എമാര്‍ മാത്രമാണ് ഒപ്പമുളളതെന്ന തിരിച്ചറിവ് സതീശനും ഒപ്പം നില്‍ക്കുന്നവര്‍ക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷകരെത്തും മുമ്പ് കൂടുതല്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്താനുളള ശ്രമം.
നിരീക്ഷകരുമായുളള കൂടിക്കാഴ്ചയില്‍ ദീപാദാസ് മുന്‍ഷിയുടെ സാന്നിധ്യമുണ്ടായാല്‍ എംഎല്‍എമാര്‍ സ്വാധീനിക്കപ്പെടുമെന്ന വാദമാണ് വിഡി പക്ഷം ഉയര്‍ത്തുന്നത്. ഈ കാരണം പറഞ്ഞാണ് എംഎല്‍എമാരുമായുളള കൂടിക്കാഴ്ചയില്‍ നിന്ന് ദീപാ ദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്ന ആവശ്യം സതീശന്‍ പക്ഷം ഉന്നയിച്ചിരിക്കുന്നതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
