കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ഡോക്ടര്‍ എം കെ റാമിനെ ഇനിയും കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം.
സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് അന്വേഷണം സംഘം റാമിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.റാമിനായി ബംഗളൂരുവിലും ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലും അന്വേഷണം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. റാമിന്‍റെ ബന്ധുക്കള്‍ താമസിക്കുന്ന ബംഗളൂരുവിലെ ഫ്ലാറ്റിലുള്‍പ്പെടെ അന്വേഷണ സംഘം എത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ കഴിഞ്ഞദിവസം ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ഹൈക്കോടതിയും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യo നിഷേധിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.പോലീസിന് രണ്ട് നീതിയാണ് എന്നും റാമിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് കൈ വിറയ്ക്കുകയാണെന്നും കോടതി വിമർശിച്ചു. കൈ വിറക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാൻ കഴിയും എന്നും കോടതി ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
