കോഴിക്കോട്: ഇന്ത്യയില്‍ വില്‍പ്പന നടത്താന്‍ അനുമതിയില്ലാത്ത വിദേശനിര്‍മിത സിഗരറ്റുകളുടെ വന്‍ശേഖരം കസ്റ്റംസ് പിടികൂടി. തിരൂരിലെ രണ്ട് കടമുറികളില്‍ നിന്നാണ് 15 കോടിയിലേറെ രൂപ പൊതുവിപണിയില്‍ വിലവരുന്ന സിഗരറ്റുകള്‍ കണ്ടെത്തിയത്. 490 പെട്ടികളിലായി സൂക്ഷിച്ചവയായിരുന്നു ഇത്. ഇതില്‍ 88 ലക്ഷം സിഗരറ്റുകളാണുള്ളത്.
ഒരു ട്രെയിലര്‍ ലോറിയിലും മൂന്ന് ചെറുലോറികളിലുമായി ഇവ ശനിയാഴ്ച പകല്‍ മാനാഞ്ചിറയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. ഗോള്‍ഡ് വിമല്‍, മോണ്ട്, പൈന്‍, എസെ, റോയല്‍സ്, പ്‌ളാറ്റിനം ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, മാല്‍ബറോ, ഡണ്‍ഹില്‍, വിന്‍, മാഞ്ചസ്റ്റര്‍, കേമല്‍ തുടങ്ങിയ ഇരുപതോളം ബ്രാന്‍ഡുകളുടെ ശേഖരമാണ് പിടികൂടിയത്. ഇവ കപ്പലില്‍ കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച് കേരളത്തിലെത്തിച്ച് ചെറുലോറികളില്‍ തിരൂരിലെത്തിച്ചെന്നാണ് സൂചന.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒരു ഉള്‍പ്രദേശത്തിലെ ലെയ്ന്‍ മുറികളില്‍ രണ്ടെണ്ണത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവ പലപ്പോഴായി എത്തിച്ചതാണെന്നാണ് വിവരം. കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്നതാണ് ഇവയെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി കോഴിക്കോട് കസ്റ്റംസ് ആന്‍ഡ് പ്രിവന്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കട പരിശോധിക്കാനെത്തിയപ്പോള്‍ മുറികള്‍ വാടകയ്‌ക്കെടുത്ത് ഇവ സൂക്ഷിച്ച ആള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് ആന്‍ഡ് പ്രിവന്റീവ് കമ്മിഷണര്‍ കെ. പത്മാവതി, ജോയന്റ് കമ്മിഷണര്‍ ബി. ആദിത്യ, ഡെപ്യൂട്ടി കമ്മിഷണര്‍ ജെ. ആനന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റംസ് സൂപ്രണ്ടുമാരായ എന്‍.പി. ഗോപിനാഥ്, പി.എം. സിലീഷ്, എ. അരുണ്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. അശ്വന്ത് രാജ്, അമീന്‍ അഹമ്മദ് സുഹൈല്‍, വി. രാജീവ്, ബിപുല്‍ പണ്ഡിറ്റ്, ഡ്രൈവര്‍ സത്യനാരായണന്‍, ഹെഡ് ഹവില്‍ദാര്‍ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്