'ഇതുമാതിരി പണി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും': ജി സുധാകരന് സിപിഎമ്മിന്‍റെ താക്കീത് 

JULY 11, 2026, 10:25 AM

 ആലപ്പുഴ: സി പി എം അമ്പലപ്പുഴ എം എൽ എ ജി സുധാകരന്റെ ഓഫീസിലേക്ക്  പ്രതിഷേധ പ്രകടനം നടത്തി.  സി പി എം ബന്ധം ഉപേക്ഷിച്ചത് മുതൽ ജി സുധാകരനും പാർട്ടിയും തമ്മിലുള്ള കൊമ്പുകോർക്കലിന്‍റെ ഏറ്റവും പുതിയ അധ്യായമായിരുന്നു ഇന്ന് നടന്നത്. 

 പ്രകടനത്തിന് ശേഷം സംസാരിച്ച സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സുധാകരനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. 

 കള്ളക്കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ നാസർ, സുധാകരനെതിരെ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. 

vachakam
vachakam
vachakam

 തങ്ങളുടെ ക്ഷമിക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു.

  യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ ജയിച്ച സുധാകരൻ, ഏറ്റവുമൊടുവിലായി ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തിനെതിരെ നടത്തിയ പരാമർശങ്ങളാണ് പുതിയ സംഭവങ്ങളുടെ കാരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam