ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ കളി; കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല

APRIL 19, 2024, 4:27 PM

തിരുവനന്തപുരം: കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. പ്രായമുള്ള ആളുകളുടെ വോട്ടവകാശം ഉറപ്പുവരുത്താനാണ് വീട്ടില്‍വച്ച്‌ വോട്ട് രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാക്കിയത്.

സിപിഎം നേതാക്കള്‍ വീടുകളിലെത്തി ഇത് ദുരുപയോഗം ചെയ്യുകയാണെന്ന് സുധാകരന്‍ ആരോപിച്ചു.യുഡിഎഫ് വന്‍ വിജയം നേടുമെന്ന സര്‍വേഫലം പുറത്തുവന്നതോടെയാണ് ഈ നീക്കം.

സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കും. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയം കളി നടക്കുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

READMORE: 92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്തു; കണ്ണൂരിൽ സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി

വടകരയിലെ ഇടത് സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരേ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുധാകരന്‍ പ്രതികരിച്ചു. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യം ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam