കെഎസ്ആർടിസി ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം പിടിക്കാനുളള വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ മാറ്റി 

SEPTEMBER 17, 2024, 6:32 AM

 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെഎസ്ആർടിസി ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം പിടിക്കാനുളള വിവാദ ഉത്തരവിറക്കിയ  ഉദ്യോഗസ്ഥനെ മാറ്റി. 

 സർക്കാരിനു നാണക്കേടായ ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥ തലത്തിലുണ്ടായ ആശയക്കുഴപ്പമാണ് കാരണമെന്നു പറയുന്നു. 

അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷെറഫിനെയാണ് ചുമതലയിൽ നിന്നു മാറ്റിയത്. 

vachakam
vachakam
vachakam

ഒന്നര വർഷത്തിനിടയിൽ ആദ്യമായി ഒരു മാസത്തെ ശമ്പളം ഒരുമിച്ചു കിട്ടിയ സന്തോഷത്തിലിരുന്ന ജീവനക്കാർ. പിന്നാലെയാണ് ജീവനക്കാരെ വിഷമത്തിലാക്കിയ വിവാദ ഉത്തരവ് വന്നത്. വിവാദമായതോടെ ഈ ഉത്തരവ് പിൻവലിച്ചിരുന്നു.

 ഓണത്തിന് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ ശമ്പളം മാത്രമാണ് ഇത്തവണ ജീവനക്കാർക്കു കിട്ടിയത്. ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകിയെങ്കിലും ഓണബത്തയോ മറ്റ് ആനുകൂല്യങ്ങളോ നൽകിയിട്ടില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam